---
title: "ഡോ. പി.വി.മോഹനൻ സ്മാരക പുരസ്കാരം ഏർപ്പെടുത്തി"
english_title: "Dr. P.V. Mohanan Memorial Award instituted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312129/Dr. P.V. Mohanan Memorial Award instituted"
published_at: "2025-08-31T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3b9eb84e5f_Screenshot_20250831_082618_VN_-_Video_Editor.jpg"
keywords: []
---

# ഡോ. പി.വി.മോഹനൻ സ്മാരക പുരസ്കാരം ഏർപ്പെടുത്തി

> **Lead Summary:** ചെറുകുന്ന്: ഗവേഷകനും ശാസ്ത്രജ്ഞനുമായിരുന്ന കണ്ണപുരത്തെ ഡോ. പി.വി.മോഹനൻ്റെ സ്മരണയ്ക്കായി ശാസ്ത്രമേഖലയിൽ പ്രതിഭ തെളിയിച്ച വ്യക്തിക്ക് ഡോ. പി.വി.മോഹനൻ സ്മാരക പുരസ്കാരം ഏർപ്പെടുത്തി. മഹാത്മാ സേവാഗ്രാം ചെറുകുന്ന്-കണ്ണപുരം മേഖലാസമിതിയാണ് പുരസ്കാരം നൽകുന്നത്.

## Article Content

ചെറുകുന്ന്: ഗവേഷകനും ശാസ്ത്രജ്ഞനുമായിരുന്ന കണ്ണപുരത്തെ ഡോ. പി.വി.മോഹനൻ്റെ സ്മരണയ്ക്കായി ശാസ്ത്രമേഖലയിൽ പ്രതിഭ തെളിയിച്ച വ്യക്തിക്ക് ഡോ. പി.വി.മോഹനൻ സ്മാരക പുരസ്കാരം ഏർപ്പെടുത്തി. മഹാത്മാ സേവാഗ്രാം ചെറുകുന്ന്-കണ്ണപുരം മേഖലാസമിതിയാണ് പുരസ്കാരം നൽകുന്നത്.

കഴിഞ്ഞ വർഷം അന്തരിച്ച ഡോ.മോഹനൻ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഗവേഷകനും വിസിറ്റിങ് പ്രൊഫസറുമായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജിൽ ടോക്സിക്കോളജി, അപ്ലൈഡ് ബയോളജി വിഭാഗങ്ങളുടെ തലവനായിരിക്കെ അദ്ദേഹം അന്തരിച്ചു. കോവിഡ് വാക്സിൻ്റെ ഗുണമേന്മ പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയിലുമായിരുന്നു അദ്ദേഹം അംഗം.

ഫലകവും പ്രശസ്തിപത്രവും പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് പുരസ്കാരം. സെപ്റ്റംബർ 3-ാം വാരത്തിൽ നടക്കുന്ന ഒന്നാം ചരമ വാർഷികാചരണത്തിനോടനുബന്ധിച്ച് അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം ജേതാവിന് സമ്മാനിക്കും.

ശാസ്ത്രമേഖലയിൽ പ്രതിഭ തെളിയിച്ചവരിൽ നിന്ന് ബയോഡാറ്റ സഹിതം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബർ 10നകം ബന്ധപ്പെടുക: 8848776075, 9847909397.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312129/Dr. P.V. Mohanan Memorial Award instituted)